ഇടുക്കി : വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാല കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്‌നോളജിയ്ക്കായി കോലാഹലമേട്ടിൽ നിർമ്മിച്ച ഹോസ്റ്റൽ സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വനം, മൃഗസംരക്ഷണ മന്ത്രി
കെ.രാജു നിർവ്വഹിക്കും.ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒരു കോടി അറുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഹോസ്റ്റലിനായി മൂന്നു നിലകളും ട്രെസ് വർക്ക് ചെയ്ത മേൽക്കൂരയും ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമ്മിച്ചത്. 60 വിദ്യാർത്ഥികൾക്ക് താമസിക്കാനാകും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.കെ.ശശീന്ദ്രൻ എം.എൽ.എ, ഒ.ആർ.കേളു എം.എൽ.എ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, വാർഡ് മെമ്പർ മിനി സുരേന്ദ്രൻ എന്നിവർ സംസാരിക്കും. വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് സ്വാഗതവും രജിസ്ട്രാർ ഡോ.എൻ.അശോക് നന്ദിയും പറയും.സർവ്വകലാശാല ബോർഡ് ഓഫ് മാനേജ്‌മെന്റ്, മാനേജ്‌മെന്റ് കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, സർവ്വകലാശാല ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.