മൂലമറ്റം: സെന്റ് ജോസഫ് കോളജ് ടൂറിസം ക്ലബിന്റെയും മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സാംക്രമിക, ജീവിത ശൈലി രോഗങ്ങൾക്കെതിരായുള്ള സന്ദേശവുമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സാജ എം. സെബാസ്റ്റ്യൻ, ബർസാർ ഫാ.ലിബിൻ വലിയപറമ്പിൽ , ടൂറിസം ക്ലബ് കോഓർഡിനേറ്റർ ഈശ്വര ശർമ, ഡപ്യുട്ടി ഡിഎംഒ ഡോ.സുരേഷ് വർഗീസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.സി ചാക്കോ, ഡോ. അനില ബേബി, ഡോ.ലിജോ, ബിബു തോമസ്, വിൽസൺ, ഷാനി ടി.ജോസ്, മെറിൻ മരിയ, അനൂപ് എന്നിവർ നേതൃത്വം നൽകി.