കട്ടപ്പന: യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നാലാമത് താബോർ കൺവെൻഷൻ കട്ടപ്പനയിൽ നടത്തും. 24, 25, 26 തീയതികളിൽ വൈകുന്നേരം 5.30 മുതൽ 8.30 വരെ യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ ആസ്ഥാനമായ കട്ടപ്പന മൗണ്ട് താബോർ അരമനയുടെ അങ്കണത്തിലാണ് കൺവെൻഷൻ. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്‌സീനോസ് നേതൃത്വംനൽകും. ഭദ്രാസനത്തിന്റെ മുണ്ടക്കയം മുതൽ തട്ടേക്കണ്ണി വരെയുള്ള പള്ളികളിൽനിന്നും സമീപ ദേവാലയങ്ങളിൽനിന്നുമുള്ളവർ കൺവെൻഷനിൽ പങ്കെടുക്കും. ദിവസവും കൺവെൻഷനുശേഷം നേർച്ചസദ്യയും ക്രമീകരിച്ചിട്ടുണ്ട്.