മൂലമറ്റം: അറക്കുളത്ത് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സധൈര്യം മുന്നോട്ട്, പൊതു ഇടം എനിക്കുകൂടി അവകാശപ്പെട്ടതാണ്, അത് ഞാൻ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കും എന്ന് പ്രതിജ്ഞ ചെയ്താണ് പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ രാത്രി നടത്തത്തിൽ പങ്കാളികളായത്. ഇടുക്കി ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു ട്രീസ നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളായ കെ.എൽ. ജോസഫ്, എ .ഡി. മാത്യു, ഇടുക്കി ഐ സി ഡി എസ് ജെ .എസ്. സിന്ധു, എൻ എൻ എം കോഓർഡിനേറ്റർ ജോസ്‌ന എന്നിവർ പ്രസംഗിച്ചു.