മുട്ടം: ഇടപ്പള്ളി, പഴയമറ്റം റൂട്ടിൽ ജനത്തിന് ഭീഷണിയായ പെരുന്തേനീച്ചക്കൂട് നശിപ്പിക്കാൻ നേതൃത്വം നൽകിയ വാർഡ് മെമ്പർ ടി കെ മോഹനനെ പ്രദേശ വാസികൾ അഭിനന്ദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് എട്ടോളം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ മരത്തിന്റെ മുകളിലുള്ള പെരുന്തേനീച്ചക്കൂട് കണ്ടെത്തുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തത്.യോഗത്തിൽ ഷാജു വടക്കേടം, ബിനു മോൻ ഇടപ്പള്ളി, ഭാർഗവൻ,വിനീത സോമൻ എന്നിവർ സംസാരിച്ചു.