ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ ഉടുമ്പന്നൂർ ശാഖയിൽ നടന്ന തൂലികാ പൂജയും ലഹരി വിരുദ്ധപ്രതിജ്ഞയും യൂണിയൻ കൺവീനർ വി. ജയേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് മുരളി, വനിതാ സംഘം യൂണിയൻ കൗൺസിലർ ഗിരിജാ ശിവൻ, രാജമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.