തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിലിന്റെയും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷന്റെയും (കെ.എസ്.എഫ്.പി.എസ്.ഒ) നേതൃത്വത്തിൽ പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് ജീവനക്കാർ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. 28ന് രാവിലെ 10ന് കുമളിയിൽ നടക്കുന്ന മാർച്ചും ധർണയും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ്. സന്തോഷ്‌കുമാർ, കെ.എസ്.എഫ്.പി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് എൻ.ടി. സാജു എന്നിവർ സംസാരിക്കും.