തൊടുപുഴ: എം.ജി യൂണിവേഴ്‌സിറ്റി കലോത്സവം ആർട്ടിക്കിൾ 14ന്റെ ഔദ്യോഗിക പ്രോമോ വീഡിയോ പുറത്തിറങ്ങി. കലോത്സവത്തിന്റെ പ്രചരണാർത്ഥം സംഘാടക സമിതി ഭാരവാഹികളാണ് പ്രോമോ വീഡിയോ തയ്യാറാക്കിയത്. പ്രൊമോ വീഡിയോയുടെ പ്രകാശനം സിനിമാതാരങ്ങളായ ഐശ്വര്യ ലക്ഷ്മി, രജിഷ വിജയൻ, ജോസഫ് അന്നംകുട്ടി ജോസ്, സിനിമ സംവിധായകൻ അഹൻമദ് കബീർ, ഫുട്‌ബോൾ താരം മുഹമ്മദ് റാഫി, റേഡിയോ ജോക്കി ഷാബു, ഗായകൻ ഹരിശങ്കർ, മിസ് കേരള അൻസി കബീർ, ഡാൻസർ റംസാൻ മുഹമ്മദ്, ഫോട്ടോഗ്രാഫർ സാനിഫ് യുസി, ടിക്ടോക്ക് താരം അനഘ എന്നിവർ ഫേസ്ബുക്ക് പേജ് വഴി പ്രകാശനം ചെയ്തു. കലോത്സവം 27 മുതൽ മാർച്ച് രണ്ട് വരെ അൽ- അസ്ഹറിൽ നടക്കും.