മുതലക്കോടം: ജയ്ഹിന്ദ് ബാലവേദിയുടെ നേതൃത്വത്തിൽ പരീക്ഷകൾ എങ്ങനെ ആത്മവിശ്വാസത്തോടെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അനുജിത്ത് രാജു അധ്യക്ഷത വഹിച്ചു.