പൊന്നന്താനം: പൊന്നന്താനം ഗ്രാമീണ വായനശാലയിൽ നടന്ന തേനീച്ച വളർത്തൽ പരിശീലന പരിപാടി പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്നൂർ ഓർഗാനിക് ഡവലപ്‌മെന്റ് സൊസൈറ്റി ഭാരവാഹികളായ ടി.കെ. രവീന്ദ്രൻ, ടി.എം. സുഗതൻ എന്നിവർ തേനീച്ച വളർത്തലും പരിപാലനവും തേനിന്റെ ഔഷധഗുണവും തേൻ ഉത്പന്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസ് നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിൽ വായനശാല കേന്ദ്രീകരിച്ച് തേനീച്ച കർഷക സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. ചെയർമാൻ ജേക്കബ് ജോസ് പുന്നമറ്റം, വൈസ് ചെയർമാൻ ജെയിംസ് പുത്തൻപുരയ്ക്കൽ, കൺവീനർ എൻ.വി. ജോസഫ് നിലവൂർ, ജോയിന്റ് കൺവീനർ വി.ജെ. ജോസഫ് വേലിക്കകത്ത് എന്നിവർ ഉൾപ്പെടുന്ന അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് രൂപം നൽകി. മാർച്ച് 13ന് രാവിലെ 9.30 മുതൽ ഏകദിന പരിശീലന പരിപാടി നടത്താനും കൂടുതൽ കർഷകരെ പങ്കാളികളാക്കാനും തീരുമാനിച്ചു. വി.ജെ. ജോസഫ് സ്വാഗതവും എൻ.വി. ജോസഫ് നന്ദിയും പറഞ്ഞു.