കുട്ടിക്കാനം: മരിയൻ ഓട്ടോണോമസ് കോളേജിലെ കേന്ദ്രസർക്കാർ പദ്ധതികളായ ജൻഡർ ചാമ്പ്യൻ ക്ലബ്ബിന്റെയും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 'സമന്വയ 2020' ന്റെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ഷൈജു കെ.എസ് നിർവഹിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലിംഗസമത്വത്തിനായുള്ള ആഹ്വാനം വിവിധ കലാരൂപങ്ങളിലൂടെയും ചർച്ചകളിലൂടെയും നൽകുക എന്നതാണ് സമന്വയ 2020ന്റെ ലക്ഷ്യം. ആദ്യ ദിവസം കോളേജിലെ തന്നെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം എന്നീ നൃത്തരൂപങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചു. കൂടാതെ ഡോ. മുരളി വല്ലഭൻ നയിച്ച സെമിനാറും ചലച്ചിത്ര പ്രദർശനവും കൂടുതൽ വർണാഭമാക്കി.