ചക്കുപള്ളം: കർഷകർക്കും പൊതുസമൂഹത്തിനും കൂടുതൽ സേവനം ലക്ഷ്യമാക്കിക്കൊണ്ട് വെറ്ററിനറി ഡിപ്പാർട്ട്‌മെന്റ് പുന:സംഘടന രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന്മന്ത്രി കെ.രാജു പറഞ്ഞു.. ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് തലം / താലൂക്ക് അടിസ്ഥാനത്തിൽ സംസ്ഥാനത്താകെ വെറ്ററിനറി പോളിക്ലിനിക്ക് ആരംഭിക്കുകയെന്നതും സർക്കാർ ലക്ഷ്യമാണ്. ഇത്തരത്തിൽ പോളിക്ലിനിക്കുകൾ അനുവദിക്കുന്ന വേളയിൽ ചക്കുപള്ളത്തിന് മുന്തിയ പരിഗണന നല്കും. ജില്ലയിലെ മികച്ച ക്ഷീരകർഷകനായ വാത്തിക്കുടി പുറമറ്റത്ത് ബിനു വാസുദേവൻ ഉൾപ്പെടെയുള്ള മികച്ച ക്ഷീരകർഷകരെ മന്ത്രി അനുമോദിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചക്കുപള്ളം ഗ്രാമപഞ്ചായത്തും സംയുക്തമായി 23 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മൃഗാശുപത്രി കെട്ടിടം നിർമിച്ചത്. ഉദ്ഘാടന യോഗത്തിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ് യോഗത്തിൽ സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സാജു ജോസഫ് പദ്ധതി വിശദീകരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, കുഞ്ഞുമോൾ ചാക്കോ,ആൻസി ബിജു, ലീലാമ്മ വർഗീസ്, തുളസി പ്രദീപ്, സുരേന്ദ്രൻ മാധവൻ, ജിജി. കെ. ഫിലിപ്പ്, സാബു വയലിൽ, ആർ. രാജേഷ്, വിജയമ്മ കൃഷണൻകുട്ടി,ഡോ.പി.പാർത്ഥിപൻ,തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.