ഇടുക്കി : സഫലം 2020 പരാതി പരിഹാര അദാലത്ത് ഇന്ന് ഉടുമ്പഞ്ചോല താലൂക്ക് കോൺഫറൻസ് ഹാളിൽ 11 ന് ജില്ലാ കളക്ടർ എച്ച് ദിനേശന്റെ നേതൃത്വത്തിൽ നടക്കും. അദാലത്തിൽ ചികിത്സാ സഹായം, പ്രളയ ദുരിതാശ്വാസം ലൈഫ് പദ്ധതി തുടങ്ങിയവ സംബന്ധിച്ച പരാതികൾ ഒഴികെ ഓൺലൈനിൽ സമർപ്പിച്ച പരാതികൾക്ക് തീർപ്പു കല്പിക്കും.പുതിയ അപേക്ഷകൾ സ്വീകരിക്കുകയും കളക്ടർ നേരിട്ട് പരാതി പരിഹരിക്കുകയും ചെയ്യും.