തൊടുപുഴ: പ്രളയ ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി ദീനദയാ സേവാട്രസ്റ്റ് വെള്ളിയാമറ്റം കോഴിപ്പിള്ളിയിൽ പണി തീർത്ത ഭവനത്തിന്റെ താക്കോൽദാന കർമ്മം നടന്നു. കോഴിപ്പിളളി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ താക്കോൽദാനം നിർവഹിച്ചു.
കോഴിപ്പിള്ളി കുളത്തിനാൽ മഹേഷിനാണ് വീടൊരുക്കിയത്. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായ യോഗത്തിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ ടി.എൻ. രാധാകൃഷ്ണൻ, ചീഫ് എക്സി. ട്രസ്റ്റി ജഗദീശ് ചന്ദ്ര, ട്രസ്റ്റ് അംഗം കെ.എസ്. അജി, സേവാഭാരതി സംസ്ഥാന സമിതി അംഗം കെ.എൻ. രാജു, വെള്ളിയാമറ്റം പഞ്ചായത്ത് മെമ്പർമാരായ രാഘവൻ കണ്ട, രാജു കുട്ടപ്പൻ, പ്രമോദ് എസ്, ഊരുമൂപ്പൻ രവീന്ദ്രൻ പി.വി. എന്നിവർ സംസാരിച്ചു.