ചെറുതോണി : ഇടുക്കിചാരിറ്റിയു.കെയുടെ ധന സഹായത്തോടുകൂടി മരിയാപുരം പഞ്ചായത്തിൽകാർത്ത്യാനിക്കവല ഭാഗത്ത്താമസിക്കുന്ന അമ്പഴക്കാട്ട് ഏപ്പ്-റോസമ്മ ദമ്പതികൾക്ക്‌വേണ്ടി നിർമ്മിച്ചു നൽകിയവീടിന്റെതാക്കോൽദാനം വിമലഗിരി പളളിവികാരി ഫാ.ജിജിവടക്കേൽ നിർവ്വഹിച്ചു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സിന സാജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് വട്ടപ്പാറ, പഞ്ചായത്ത് മെമ്പർ ടോമികൊച്ചുകുടി, ബാബുഐശ്വര്യ,ജോസഫ്‌കൊട്ടു പറമ്പിൽ, കെ.കെ വിജയൻ,ജോയിവർഗീസ് പി.ജെതോമസ്എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ പ്രീതി നന്ദി പറഞ്ഞു.