പാമ്പനാർ: ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എനർജി മാനേജ്മന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പീരുമേട് താലുക്കിന് കീഴിലുള്ള മൂന്നു സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കായി ഊർജ സംരക്ഷണ ബോധവത്കരണ പരിപാടിയായ 'ഊർജകിരൺ' സംഘടിപ്പിച്ചു.
പീരുമേട് താലൂക്ക് ഓഫീസിൽ തഹസിൽദാർ എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. അറുപതോളം ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് പീരുമേട് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസിലെയും പൊലീസ് സ്റ്റേഷനിലെയും ജീവനക്കാർക്കായി ഊർജ സംരക്ഷണ ക്ലാസുകളെടുത്തു. എല്ലാ ഓഫീസുകളിലും ഓരോ എനർജി മാനേജർമാരെയും ചുമതലപ്പെടുത്തി. എനർജി മാനേജ്മന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ ടോംസ് ആന്റണി ക്ലാസുകൾ നയിച്ചു. ഊർജകിരൺ കോ- ഓർഡിനേറ്റർ സുകന്യമോൾ സുരേഷ്, സഞ്ജു എസ്. ആനന്ദ്, അലീന മൈക്കൾ, ആദിത്യ, ആതിര ശശി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.