തൊടുപുഴ: റബർ തോട്ടത്തിൽ അടിക്കാടിന് തീ പിടിച്ചു. പടി. കോടിക്കുളം പെരിയാമ്പാറയിലുള്ള ആയവന കൊറ്റാഞ്ചേരി പോളിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിനാണ് തീ പിടിച്ചത്. രണ്ടേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തി നശിച്ചു. റബർ മരങ്ങളും പൊള്ളി നശിച്ചു. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.