മുട്ടം: നിർദ്ധന കുടുംബത്തിന്റെ അടച്ചുറപ്പില്ലാത്ത വീടിന് മുട്ടം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കതക് നിർമ്മിച്ച് നൽകി. മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപം മണ്ണൂർ വീട്ടിൽ ഉഷ, മാനസിക വൈകല്യമുള്ള മാതാവിനും, ബുദ്ധി മാന്ദ്യമുള്ള മകനുമൊപ്പം യാതൊരു അടച്ചുറപ്പമില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്.വീടിന്റെ ശോചനീയ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ജനമൈത്രിപൊലീസ് ഇവരുടെ വീടിന് മുൻവശത്തും പുറകിലുമായിട്ടാണ് വാതിൽ നിർമ്മിച്ച് നൽകിയത്. എസ് ഐ ബൈജു.പി. ബാബു, സി ആർ ഒ അബ്ദുൾ ഖാദർ, കെ പി എ ജില്ലാ കമ്മിറ്റി അംഗം റഷീദ് കെ.യു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാംകുമാർ, പ്രദീപ് എന്നിവർ ചേർന്നാണ് കുടുംബത്തിന് സഹായം നൽകിയത്. സിവിൽ പൊലീസ് ഓഫീസറായ സന്തോഷാണ് ഒരു വാതിൽ സ്പോൺസർ ചെയ്തത്.