തൊടുപുഴ: ഞറുക്കുറ്റിയിൽ ട്രാൻസ്‌ഫോമറിൽ നിന്ന് തീയുയർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയാണ് തീയും പുകയും ഉയർന്നത്. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചു. സ്പാർക്കിങ്ങിനെ തുടർന്നാണ് തീ പടർന്നതെന്ന് കരുതുന്നതായി ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.