കട്ടപ്പന: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയൻ പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രവീൺ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ വൈസ് പ്രസിഡന്റ് സി.ബി. ഹരികൃഷ്ണൻ, ടി.ഡി. ജോസ്, ഇ.എസ്. ശരത്, സി.ജെ. ജോൺസൺ, ജോയി ജോസഫ്, ബി. അജയകുമാർ, ഡോ. ഇ.ടി. ബിന്ദു, ഇ.ജെ. ബിജുജൻ, കെ.ബി. പ്യാരിലാൽ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ജയൻ പി വിജയൻ(പ്രസിഡന്റ്), കെ. പ്രവീൺ(സെക്രട്ടറി), രഞ്ജു മാണി(ട്രഷറർ), ഡോ. കെ.കെ. ദീപ, എസ്. രാജേന്ദ്രകുമാർ(വൈസ് പ്രസിഡന്റുമാർ), ഡോ. ബി. അജയകുമാർ, ജോയി ജോസഫ്(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.