ചെറുതോണി: ആദിവാസി സമൂഹത്തിന്റെ വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് കാലാവൂട്ടും പെരുങ്കാല ശ്രീദേവി ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവും നടത്തി. മന്നാൻ സമുദായത്തിൽപ്പെട്ട വാഴത്തോപ്പ് , വാത്തിക്കുടി, കഞ്ഞിക്കുഴി ,കോഴിമല തുടങ്ങിയ മേഖലകളിലെ അഞ്ഞൂറോളം അംഗങ്ങൾ കാലാവൂട്ടിൽ പങ്കെടുത്തു. വിളവെടുപ്പു സമയത്താണ് കാലാവൂട്ട് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ടിന്റു സുബാഷ് അദ്ധ്യക്ഷത വഹിച്ചയോഗം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുങ്കാല റോഡിന്റെ പുനരുദ്ധാരണത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. ആദിവാസികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടത്തി.