ചെറുതോണി: പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനത്തിനായി സജ്ജമായി. മാർച്ച് ആദ്യവാരം മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു നൽകും. റോഷി അഗസ്റ്റിൻ എം. എൽ. എ. അധ്യക്ഷത വഹിക്കുന്ന സ്വാഗതസംഘ രൂപീകരണ യോഗം നാളെ രാവിലെ 11.30ന് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് ഡയറക്ടർ അറിയിച്ചു.