പുറപ്പുഴ : പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം ഇന്ന് മുതൽ മാർച്ച് 15 വരെ നടക്കും. വടക്കേമഠം വിജയവർദ്ധനൻ മുഖ്യ ആചാര്യനായിരിക്കും.ഇന്ന് വൈകിട്ട് 7 ന് ഭദ്രദീപ പ്രതിഷ്‌ഠ,​ ആചാര്യവരണം,​ 7.15 ന് ദേവി ഭാഗവത മാഹാത്മ്യ പാരായണം. എല്ലാ ദിവസവും രാവിലെ 5.30 ന് ഗണപതി ഹോമം,​ അഭിഷേകം,​ നിവേദ്യം,​ 6.30 ന് ലളിത സഹസ്രനാമം,​ 7 ന് സമൂഹ പ്രാർത്ഥന,​ 7.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും ദേവീഭാഗവത പാരായണം,​ 9 മുതൽ പരാശക്തി പൂജ,​ 12 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് 1 ന് പ്രസാദഊട്ട്,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഭജന,​ പ്രഭാഷണം,​ ​ മാർച്ച് 1 ന് വൈകിട്ട് 5 മുതൽ വിദ്യാഗോപാല മന്ത്രാർച്ചന,​ 2 ന് 5.30 ന് സർവ്വേശ്വരി പൂജ,​ മാർച്ച് 5 ന് രാവിലെ 10.15 ന് അവഭ്യതസ്നാനഘോഷയാത്ര,​ 11.30 ന് സമർപ്പണം12.30 ന് പ്രസാദഊട്ട്,​ മാർച്ച് 6 ന് പ്രതിഷ്‌ഠാദിനാഘോഷവും പൊങ്കാല മഹോത്സവവും. രാവിലെ ​ 8 ന് തിരുനടയിൽ പൊങ്കാല,​ 10 മുതൽ കലശപൂജ,​ 11 ന് കലശാഭിഷേകം,​ ഉച്ചയ്ക്ക് 12 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.45 ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.