ഇടമലക്കുടി: സുസ്ഥിര ജീവനോപാധി മാർഗങ്ങളും ജൈവവൈവിധ്യ പരിപാലനവും സാമൂഹിക മാറ്റങ്ങൾ എന്ന വിഷയത്തിൽ കിലയുടെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ ഏകദിന ശില്പശാല നടത്തി. യു.എൻ.ഡി.പി യുടെ സഹകരണത്തോടെ നടത്തിയ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ശില്പശാല. പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദ രാജ് ഉദ്ഘാടനം ചെയ്തു. കില അസി. പ്രൊഫ. ഡോ. ജിബിനി വി. കുര്യൻ, പ്രോജക്ട് അസിസ്റ്റന്റ് മണികണ്ഠൻ, എസ്.ടി. പ്രൊമോട്ടർ ശരത്, യു.എൻ.ഡിപി ക്ലസ്റ്റർ കോർഡനേറ്റർ കാർത്തിക, സി.ഡി.എസ് ചെയർപേഴ്സൺ രമണി, സെക്രട്ടറി ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി.