മുട്ടം: പെരുമറ്റത്തിന് സമീപം റോഡരുകിൽ ദുർഗന്ധം വമിക്കുന്ന ഇറച്ചി - പച്ചക്കറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.ചാക്കിലും പ്ലാസ്റ്റിക്ക് കവറിലുമായിട്ടാണ് ഇവ തള്ളിയിരിക്കുന്നത്. തൊടുപുഴ മാർക്കറ്റിൽ നിന്ന് ഇറച്ചി - പച്ചക്കറി തുടങ്ങിയ സാധന സാമഗ്രികൾ എടുക്കാൻ വെളുപ്പിന് ഇത് വഴി വാഹനത്തിൽ കടന്ന് പോയവരാകും മാലിന്യം തള്ളിയതെന്ന് പ്രദേശ വാസികൾ പറഞ്ഞു. പ്രദേശങ്ങളിൽ വഴി വിളക്കുകൾ ഇല്ലാത്തത് രാത്രി കാലങ്ങളിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാൻ സാധ്യത കൂടുതലുമാണ്.