ഇടുക്കി : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്ക് ഗുളിക നൽകി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സുരേഷ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്ജ്, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, പ്രിൻസിപ്പാൾ റോസമ്മ സെബാസ്റ്റ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് വിനോദ് കെ.എം, ജില്ലാ മാസ്മീഡിയ ഓഫീസർ അനിൽകുമാർ ആർ, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ആർദ്രം കോഓർഡിനേറ്റർ ഡോ. ഖയാസ് ഇ.കെ, അസി. ലെപ്രസി ഓഫീസർ മോഹനൻ കെ.കെ തുടങ്ങിയവർ പ്രസംഗിച്ചു. ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് മാർച്ച് മൂന്നിന് ഗുളിക നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.