തൊടുപുഴ: നഗരത്തിൽ ഉപയോഗ ശൂന്യമായ ജലം ഒഴുക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം നടപ്പിലാക്കുന്നതിലേക്ക് കൂടിയാലോചന യോഗം സമഗ്ര പദ്ധതികളക്ക് രൂപം നല്കുവാൻ തീരുമാനമായി. മുനിസിപ്പൽ ആക്ടിംഗ് ചെയർമാൻ എം.കെ. ഷാഹുൽ ഹമീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ല എൻവയോൺമെന്റ് ഓഫീസർ എബി വർഗീസ്, മുനിസിപ്പൽ ഹെൽത്ത് സൂപ്പർ വൈസർ എൻ.പി. രമേഷ്‌കുമാർ, ശുചിത്വ മിഷൻ ജില്ലാ ടെക്നിക്കൽ ഓഫീസർ സഹദ്, കേരള ബിൽഡിംഗ് ഓണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പൻ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ഇടുക്കി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, കെ.എച്ച്.ആർ.എ. ജില്ലാ രക്ഷാധികാരി അബ്ദുൾ ഖാദർ ഹാജി, ജില്ലാ ഭാരവാഹികളായ പി.കെ. മോഹനൻ, സജി പോൾ, എം.ആർ. ഗോപൻ, തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, മുൻ പ്രസിഡന്റുമാർമാരായ കെ. വിജയൻ, ജയിൻ എം. ജോസഫ്, ആർ. രാജേഷ്, നാവൂർ ഖനി, മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് താജു, ബിൽഡിംഗ് ഓണേഴ്സ് അസ്സോസിയേഷൻ ഭാരവാഹികളായ ജോസ് വർക്കി, ജോസ് തോമസ് കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു. പി.ജെ. ജോസഫ് എം.എൽ.എ. ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് മർച്ച് 21ന് യോഗം വിളിച്ചു ചേർക്കും. കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു കൺവീനറായി കാര്യനിർവാഹകസമിതി രൂപീകരിച്ചു. എല്ലാവിധ സഹകരണങ്ങളും നല്കാമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഉറപ്പു നല്കിയിട്ടുണ്ട്.