അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ' ആധുനിക ആരോഗ്യ സംരക്ഷണ മേഖലയിൽ അക്യുപ്രഷർ ചികിത്സയ്ക്കുള്ള പ്രസക്തി ' എന്ന വിഷയത്തിൽ ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു. പഠന ക്ലാസിന്റെ ഉദഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി നിർവഹിച്ചു . അക്യൂപ്രഷർ തെറാപ്പിസ്റ്റ് ഡൊമിനിക് ജോസഫ് ക്ലാസ് നയിച്ചു .ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ , സെക്രട്ടറി അനിൽ എം കെ , വനിതാ ചെയർപേഴ്സൺ ഷൈല കൃഷ്ണൻ ,ലൈബ്രേറിയൻ കല ദിലീപ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.