കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഗമവും യാത്രയയപ്പ് സമ്മേളനവും 29 ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കും. 10.30ന് നടക്കുന്ന പൊതുസമ്മേളനം മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിക്കും. സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കുരിയ ബിഷപ്പ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. മാർ മാത്യു അറയ്ക്കലിനു കൂട്ടായ്മയുടെ ഉപഹാരം സമ്മാനിക്കും. ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, സിബിച്ചൻ ജേക്കബ്, ഷാജി ഫിലിപ്പ്, സിസ്റ്റർ സെലിൻ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.