തൊടുപുഴ: ന്യൂമാൻ കോളജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച അഖില കേരള ഇന്റർ കോളീജിയറ്റ് സാഹിത്യ ക്വിസ് മത്സരമായ ലിറ്റ് റിഗേറ്റായിൽ തേവര എസ് .എച്ച് കോളജിലെ അതുൽ തേജസ് രാജനും ക്രിസ്റ്റിയൻ ജോഷിയും ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് പ്രൊഫ. സി.ജെ തോമസ് സ്മാരക എവർ റോളിംഗ് ട്രോഫിയും 5000 രൂപയും ലഭിച്ചു. രണ്ടാം സ്ഥാനം ന്യമാൻ കോളജിലെ ഐഡാ ട്രീസാ ജോസഫും സിസ്റ്റർ ലിജിമോൾ ജോർജും കരസ്ഥമാക്കി. മൂന്നാം സ്ഥാനം എം.ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ ആര്യ മോഹനും ഹൃദ്യ കെ.ജിയും നേടി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.