തൊടുപുഴ :താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 50-ാംമത് സമാധി ദിനം എൻ.എസ്.എസ്. യൂണിയൻ ഹാളിൽ സമുചിതമായി ആചരിച്ചു.
സമുദായാചാര്യന്റെ ഛായാചിത്രത്തിനുമുൻപിൽ നിലവിളക്ക്‌കൊളുത്തി പുഷ്പാർച്ചന നടത്തി എൻ. എസ്. എസ് രൂപം കൊണ്ട അവസരത്തിൽ ആചാര്യനും സഹപ്രവർത്തകരും ചേർന്ന് എടുത്ത പ്രതിജ്ഞ ആചാര്യസ്മരണയോടെ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ചൊല്ലികൊടുത്തു.
ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള,വൈസ് പ്രസിഡന്റ് എം.ബി.ധർമ്മാംഗദകൈമൾ, സെക്രട്ടറി എം.സി.ശ്രീകുമാർ, വനിതായൂണിയൻ പ്രസിഡന്റ് ജലജാശശി, സെക്രട്ടറി പ്രസീദസോമൻ എന്നിവർ നേതൃത്വം നൽകി.യൂണിയൻ ഭരണസമിതി അംഗങ്ങൾ, വനിതായൂണിയൻ അംഗങ്ങൾ,വിവിധ കരയോഗ പ്രതിനിധികൾ, സ്വാശ്രയസംഘ ഭാരവാഹികൾ, സമുദായ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.താലൂക്കിലെ 37 കരയോഗങ്ങളിലും മന്നം സമാധി ദിനാചരണം വളരെ ഭക്തി പൂർവ്വം ആചരിച്ചു.