മൂലമറ്റം: കംഫർട്ട് സ്റ്റേഷനുകൾ ഉപകരിക്കാത്തത് മൂലമറ്റം ടൗണിൽ എത്തുന്ന ജനത്തിന് ദുരിതമായി. രണ്ട് കംഫർട്ട് സ്റ്റേഷനുകളാണ് ടൗണിലുണ്ടായിരുന്നത്. ഒന്ന് ടാക്‌സി സ്റ്റാന്റിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് പൂട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ഉണ്ടായിരുന്ന മറ്റൊരെണ്ണം നിറഞ്ഞ് കവിഞ്ഞതിനാൽ അകത്ത് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. യാത്രക്കാർ,ബസ് ജീവനക്കാർ, ടാക്‌സി തൊഴിലാളികൾ, വ്യാപാരികൾ ഉൾപ്പടെ നൂറ് കണക്കിന് ആളുകളാണ് നിത്യവും സ്റ്റാൻഡിൽ വന്ന് പോകുന്നത്. സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യത്തിന് അടുത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്.