മറയൂര്: മറയൂർ ബാബു നഗറിൽ വയോധികനെ വെട്ടിക്കൊന്ന് ചാക്കിലാക്കി റോഡരൂകിൽ തള്ളിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. മറയൂർ പഞ്ചായത്തിൽ ബാബുനഗറിൽ അമ്പാടി ഭവനിൽ മാരിയപ്പൻ (70) ന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ തിങ്കളാഴ്ച രാവിലെ 8 മണിയോടു കൂടി കണ്ടെത്തിയത്. ഈ കേസിൽ അറസ്റ്റിലായ പ്രതികളായ എരുമേലി തെക്ക് വില്ലേജ് ശാന്തിപുരം തുവരൻ പാറ ആലയിൽ വീട്ടിൽ മിഥുൻ (29), മറയൂർ ബാബു നഗർ സ്വദേശി അമ്പ് എന്ന അമ്പഴകൻ (65) എന്നിവരെ ചൊവ്വാഴ്ച ദേവികൂളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കൊലചെയ്യപ്പെട്ട മാരിയപ്പന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.