suma

നെടുങ്കണ്ടം: ബാലഗ്രാമിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീ ഉപ്പുതറ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. ഉപ്പുതറ കാക്കത്തോട് പുതുപറമ്പിൽ സുമയാണ് (49) മരിച്ചത്. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളും അയൽവാസികളുംഎത്തിയാണ് തിരിച്ചറിഞ്ഞത്. വീട്ടിൽ നിന്ന് കാണാതായപ്പോൾ സുമ
ധരിച്ചിരുന്ന ആഭരണങ്ങളും ബന്ധുക്കൾ തിരിച്ചറിഞ്ഞു. നാല് ദിവസത്തോളം പഴക്കമുള്ള സ്ത്രീയുടെ ജീർണിച്ച മൃതദേഹമാണ് മരത്തിൽ തൂങ്ങിയ നിലയിൽ ബാലഗ്രാമിൽ കണ്ടെത്തിയത്. സുമയെ കാണാതായെന്ന പരാതി ബന്ധുക്കൾ 10ന് ഉപ്പുതറ സ്റ്റേഷനിൽ നൽകിയിരുന്നു. ബാലഗ്രാമിൽ ബന്ധുക്കളുടെ കാണാൻ എത്തിയ സുമ മടങ്ങി എത്തിയിരുന്നില്ല. കാണാതായ സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹത്ത് നിന്ന് ലഭിച്ച ആഭരണങ്ങൾ പരിശോധിക്കാൻ ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.