കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൽത്തൊട്ടി ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും മാർച്ച് ഒന്നുമുതൽ മൂന്നുവരെ ആഘോഷിക്കും. ചടങ്ങുകൾക്ക് കുമാരൻ തന്ത്രിയും കെ.എസ്. സുരേഷ് ശാന്തിയും മുഖ്യകാർമികത്വം വഹിക്കും. മാർച്ച് ഒന്നിന് രാവിലെ ഏഴിന് ഗണപതിഹോമം, എട്ടിന് കലശം, പഞ്ചഗവ്യം, 8.40ന് കൊടിയേറ്റ്, ഒൻപതിന് ഗുരുദേവ കൃതികളുടെ ആലാപനം, 10ന് മൃത്യുഞ്ജയ ഹോമം, 11.30ന് പറയെടുപ്പ്, ഒന്നിന് അന്നദാനം, രണ്ടിന് നടക്കുന്ന കുടുംബസംഗമം എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് പഠന ക്ലാസ്ബിജു പുളിക്കലേടത്ത്, 5.30ന് മഹാസുദർശനഹോമം, 6.45ന് ദീപാരാധന, ഏഴിന് വിഷ്ണു സഹസ്രനാമാർച്ചന, തിലഹവനം. രണ്ടിന് രാവിലെ ആറിന് ഉഷപൂജ, ഏഴിന് ഗണപതിഹോമം, എട്ടിന് നവകലശപൂജ, 10ന് ഗുരുദേവ കൃതികളുടെ ആലാപനം, ഒന്നിന് അന്നദാനം, 6.45ന് വിശേഷാൽ പൂജകൾ, സമൂഹ പ്രാർഥന, ഏഴിന് ഭരതനാട്യം, 7.15ന് കുടുംബ യോഗങ്ങളുടെ കലാപരിപാടികൾ. മൂന്നിന് രാവിലെ ആറിന് ഉഷപൂജ, ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ഗുരുദേവ കൃതികളുടെ ആലാപനം, 10ന് പറയെടുപ്പ്, 11ന് കലശപൂജ, കലശം എഴുന്നള്ളിപ്പ്, കലശം അഭിഷേകം, ശ്രീബലി, വിശേഷാൽ പൂജ, ഒന്നിന് അന്നദാനം, വൈകിട്ട് ആറിന് നരിയമ്പാറ ശബരിഗിരി ഉപക്ഷേത്രാങ്കണത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 7.15ന് മേളസന്ധ്യ, 7.30ന് മഹാപ്രസാദമൂട്ട്, എട്ടിന് ഗാനമേള.