തൊടുപുഴ: ദീനദയ സോഷ്യൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ബാഗ് നിർമാണ പരിശീലനം നടത്തി. മുതലിയാർമഠം സഹയാത്രി കാരിബാഗ് യൂണിറ്റിൽ നടന്ന പരിപാടി എസ്.ബി.ഐ തൊടുപുഴ ചീഫ് മാനേജർ പി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. ദീനദയാ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ട്രസ്റ്റി ജഗദീശ് ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. പ്രീത പ്രദീപ്, അനിത വിജയൻ എന്നിവർ പ്രസംഗിച്ചു.