രാജാക്കാട്: രാജാക്കാട് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന രണ്ടു സ്‌നേഹഭവനങ്ങളുടെ താക്കോൽദാനം ഇന്ന് നടക്കും. ബൈസൺവാലി എട്ടേക്കറിൽ കുന്നിൽ സോമനാഥന്റെ വീടിന്റെ താക്കോൽദാനം ഉച്ചകഴിഞ്ഞ് രണ്ടിനും കാച്ചുമുല്ലക്കാനത്ത് പരയ്ക്കാട്ട് സോജിയുടെ വീടിന്റെ താക്കോൽദാനം വൈകുന്നേരം നാലിനുമാണ് നടത്തുന്നത്. ലയൺസ് ക്ലബ് 318 സി. ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളരിക്കലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുംചേർന്ന് നിർവഹിക്കും. ക്ലബ് പ്രസിഡന്റ് ബേബി മാത്യു അദ്ധ്യക്ഷത വഹിക്കും. ബൈസൺവാലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി തോമസ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം അലോഷി തിരുതാളിൽ, വാർഡ് മെമ്പർ അനില ചന്ദ്രബോസ് എന്നിവർ പങ്കെടുക്കും. കൊച്ചുമുല്ലക്കാനത്ത് നടക്കുന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കൽ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, വാർഡുമെമ്പർ ബെന്നി പാലക്കാട്ട് എന്നിവർ പങ്കെടുക്കും. ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ഷൈൻ ജോർജ്, സോൺ ചെയർമാൻ ഷൈനു സുകേഷ്, സെകട്ടറി കെ.പി. ജയിൻ,വൈസ് പ്രസിഡന്റുമാരായ ജയിംസ് തെങ്ങുംകുടി, വി.എസ് പൊന്നുണ്ണി എന്നിവർ പ്രസംഗിക്കും