തൊടുപുഴ: മർച്ചന്റ്‌സ് അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യൂണിറ്റിന്റെ കീഴിലുള്ള ഒൻപത് മേഖലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. ഇതിന്റെ ഭാഗമായിഇന്ന് വൈകിട്ട് 7.30ന് ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മർച്ചന്റ്‌സ് അസ്സോസിയേഷൻ മുൻ പ്രസിഡന്റ് . കെ.കെ.നാഗൂർകനി ഉദ്ഘാടനം ചെയ്യുമെന്ന് . ജനറൽ സെക്രട്ടറി നാസർ സൈര അറിയിച്ചു.