കുമളി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ കുമളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഒ. ബിജു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ്
ആർ. ബിജുമോൻ, ജോയിന്റ് സെക്രട്ടറി വി.ആർ. ബീനാമോൾ, സംസ്ഥാന കമ്മിറ്റിയംഗം പി.ടി. ഉണ്ണി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി.ആർ. ഷിനോയി
റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഒ. ബിജു (പ്രസിഡന്റ്), പി.ആർ. ഷിനോയി (സെക്രട്ടറി), പി.പി. ശ്രീകുമാർ, സുജിത കെ, (വൈസ് പ്രസിഡന്റ്)
ടി.ജി. വിൻസ്, വി. വിനോദ് (ജോയിന്റ് സെക്രട്ടറി) അമർദാസ് (ഖജാൻജി), സീന ജേക്കബ്ബ് (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞടുത്തു.