കരിങ്കുന്നം: കേരള കോൺഗ്രസ് എം കരിങ്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് ജനറൽ സെക്രട്ടറി റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കരിങ്കുന്നം ടൗണിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബെന്നി വാഴചാരിക്കൽ അദ്ധ്യക്ഷത വഹിക്കും.കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി പി.എം മാത്യു എക്‌സ് എംഎൽഎ ഉദ്ഘാടനം ചെയ്യും.നേതാക്കളായ പ്രൊഫ.കെ.ഐ.ആന്റണി, അഗസ്റ്റിൻ വട്ടക്കന്നേൽ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്,ബെന്നി പ്ലാകൂട്ടം, ബെന്നി പാമ്പയ്ക്കൽ,ബിനു തോട്ടുങ്കൽ, സ്റ്റീഫൻ ചേരിയിൽ, റോളക്‌സ് ജോൺ, ബേബി ആലുങ്കൽ, ജുണീഷ് അഗസ്റ്റിൻ കള്ളിക്കാട്ട്, തുടങ്ങിയവർ പ്രസംഗിക്കും.