meena

സെപ്തംപംബറിൽ 18 വയസ്സ് പൂർത്തിയാക്കുന്നവരെ വോട്ടർപട്ടികയിൽ ചേർക്കും

തേക്കടി: അതിർത്തി മണ്ഡലങ്ങളായ ഉടുമ്പൻചോല, പീരുമേട് എന്നിവിടങ്ങളിലെ വോട്ടർ പട്ടിക ശുദ്ധീകരണത്തിന് ഇടുക്കി തേനി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. തേക്കടി കെറ്റിഡിസി പെരിയാർ ഹൗസിൽ ചേർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി മണ്ഡലങ്ങളിലുണ്ടായിരുന്ന വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് തമിഴ്‌നാട് സി ഇ ഒ 70 എണ്ണം പരിഹരിച്ചിട്ടുണ്ട്. ഏതാനും കുറച്ചു പേരേക്കുടി രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടർ പട്ടികയിൽ കണ്ടെത്തിയിട്ടുണ്ട്. സംയുക്ത പരിശോധനയിൽ അതും പരിഹരിക്കും.
വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന നടപടികൾക്ക് സുതാര്യത വേണം. പേര് ഒഴിവാക്കുന്നതിന്റെ കാരണം ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ രേഖപ്പെടുത്തണം. നോട്ടീസ് നൽകി കക്ഷിയുടെ ഭാഗം കേൾക്കണം. ഇത് രണ്ടും വിശ്വാസ്യത വർദ്ധിപ്പിക്കും. പോളിങ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ പരിശോധന ഉടൻ ആരംഭിക്കണം. ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുളള സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്തണം. നൂറ് വയസ്സ് കഴിഞ്ഞ വയോധികർ ആവശ്യപ്പെട്ടാൽ അവരുടെ സമീപമെത്തി വോട്ട് സീകരിക്കാൻ നടപടി ഉണ്ടാകണം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ജില്ലാ കലക്ടർ എച്ച് ദിനേശന്റെ നേതൃത്യത്തിൽ പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് പ്രകിയ മികച്ചതും കമ്മീഷന്റെ വരെ പ്രശംസ നേടിയതാണെന്നും അഭിനന്ദിക്കുന്നുവെന്നും സി ഇ ഒ പറഞ്ഞു. തെരെഞ്ഞടുപ്പിൽ നൂതനമായതും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നവരുടെ വിവരം കമ്മീഷന്റെ മാഗസിനിൽ പ്രസിദ്ധീകരിക്കും. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നവർക്ക് വിദേശയാത്ര ഉൾപ്പെടെയുള്ള പാരിതോഷികം നൽകും. തെരഞ്ഞെടുപ്പ് ജോലിയിൽ വിമുഖത കാണിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയും സ്വീകരിക്കും. ജില്ലാ കലക്ടർ എച്ച് ദിനേശൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.എൻ രതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസീൽദാർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു