ഇടുക്കി: ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ സംസ്ഥാനത്ത് നിർമ്മിച്ച രണ്ട് ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം ശനിയാഴ്ച്ച വൈകിട്ട് 4ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതോടൊപ്പം ജില്ലയിലെ എല്ലാ പഞ്ചായത്തിലും അദ്ധ്യക്ഷൻമാർ പഞ്ചായത്തുകളിൽ പ്രഖ്യാപനം നടത്തും. ജില്ലാ കലക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ലൈഫ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരുടേയും സെക്രട്ടറിമാരടേയും യോഗത്തിന്റെതാണ് തീരുമാനം.
പഞ്ചായത്ത് സംഗമത്തിനെത്തുന്ന ഗുണഭോക്താക്കൾ തങ്ങൾ ഉൾപ്പെടെയുള്ള വീടിന്റെ ഫോട്ടൊയുടെ പ്രിന്റ് ഔട്ടും സോഫ്റ്റ് കോപ്പിയും സംഗമത്തിന് കൊണ്ടുവരണം സംസ്ഥാനത്തല പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് സംഗമ സ്ഥലത്ത് പ്രദർശിപ്പിക്കും. യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോഓർജിനേറ്റർ പ്രവീൺ കെ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ് മുൻസിപ്പൽ ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.