ഇടുക്കി:ജില്ലയിലെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനും ഇടുക്കി താലൂക്കിലെ അദാലത്ത് 28 ന് രാവിലെ 10 മുതൽ ചെറുതോണിയിലുള്ള പഞ്ചായത്ത് ടൗൺഹാളിൽ നടത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ എസ് നാഥ്, എൽ.ആർ ഡെപ്യൂട്ടികലക്ടർ സാബു കെ ഐസക്, മൂന്നാർ എൽ.എ ഡെപ്യൂട്ടികലക്ടർ എസ് ഹരികുമാർ, ആർ.ആർ ഡെപ്യൂട്ടികലക്ടർ അലക്‌സ് ജോസഫ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും.