കട്ടപ്പന: വിവാഹസംഘം സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു. ബൈക്ക് യാത്രികൻ തൊപ്പിപ്പാള മറ്റപ്പള്ളി കുമ്പളക്കുഴിയിൽ ശശി(49)യാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെ പുളിയൻമലയിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നുള്ള വിവാഹസംഘമാണ് കാറിലുണ്ടായിരുന്നത്. ഇറച്ചിവെട്ട് തൊഴിലാളിയായ ശശി കട്ടപ്പനയിൽ നിന്നു വണ്ടൻമേട്ടിലേക്ക് പോകുകയായിരുന്നു. കമ്പംമെട്ട്പുളിയൻമല റോഡിൽ നിന്നു സംസ്ഥാനപാതയലേക്കു പ്രവേശിച്ച കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയിടിച്ച് റോഡിലേക്കു വീണ ശശിയെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യെ മരണം സംഭവിച്ചു. കാർ യാത്രികർ പരക്കേൽക്കാതെ രക്ഷപ്പെട്ടു. ശശിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ബിന്ദുവാണ് ഭാര്യ. മക്കൾ: ശശികല, ബിബിൻ, എബിൻ.