anagha

നെടുങ്കണ്ടം: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ ചരുവിളപുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൾ അനഘ(15) യാണ് മരിച്ചത്. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ സ്‌കൂളിൽ ഐ.ടി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണത്തിനു അനഘ എത്തിയിരുന്നില്ല. തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടിയെ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതിനെത്തുടർന്ന് അമ്മ സുഷമയെ വിവരമറിയിക്കുകയായിരുന്നു. പുളിയൻമലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുഷമ സമീപവാസികളെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഏകസഹോദരൻ ആദർശ് പാലക്കാട്ട് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയാണ്.