കട്ടപ്പന: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നു വീണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശികളായ വിക്രം, ദിലീപ് എന്നിവരാണ് അപകടത്തിൽപെട്ടത്. ആരുടെ പരിക്ക് ഗുരുതരമാല്ല. ഇന്നലെ കട്ടപ്പന ഐ.ടി.ഐ ജംഗ്ഷനുസമീപം നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലയിലെ സ്ലാബ് അടർന്നുമാറി ഇരുവരും താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.