geobooks


കട്ടപ്പന: ഹൈറേഞ്ചിലെ പ്രമുഖ പുസ്തക വ്യാപാരശാലയായ കട്ടപ്പന ജിയോ ബുക്‌സിന്റെ 35ാം വാർഷികവും നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിൽ ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനവും നടത്തി. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ പ്രസാധകരുടെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി പുസ്തക മേളയും ആരംഭിച്ചു.
കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ശാഖ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് ആദ്യവിൽപന നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.എസ്. ബേബി പുസ്തക മേള ഉദ്ഘാടനം ചെയ്തു. റിട്ട. അദ്ധ്യാപകൻ ഇ.സി. ഉലഹന്നാൻ ആദ്യദീപം തെളിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, കവി കെ.ആർ. രാമചന്ദ്രൻ, ഫാ. കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ, ഫാ. പി.എം. തോമസ്, ജോസഫ് മാത്യു, സി.കെ. മോഹനൻ തുടങ്ങിയവർ ചിരാതുകൾ തെളിച്ചു. നഗരസഭ കൗൺസിലർ ബെന്നി കുര്യൻ സ്വാഗതവും ജിയോ ബുക്‌സ് ഉടമ ജോർജ്കുട്ടി കൃതജ്ഞതയും പറഞ്ഞു.