ചെറുതോണി : പുരയിടത്തിൽ ഗ്രാമ്പുപറിക്കുന്നതിനിടെ താഴെവീണ് ഗൃഹനാഥന് പരക്കേറ്റു . തള്ളക്കാനം തോട്ടുപുറത്ത് ചാക്കോച്ചിക്കാണ് (56) ഗുരുതരമായി പരുക്കേറ്റത് .വൈകിട്ട് ആറ് മണയോടെയാണ് സംഭവം. വീടിനോട് ചേർന്ന് പുരയിടത്തിൽ പാകമായ ഗ്രാമ്പുവിളവെടുക്കുന്നതിനിടെ കയറിനിൽക്കാൻ കെട്ടി ഉയർത്തിയ നിലയുടെ കമ്പ് ഒടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീട്ടുകാർ മുറവിളി കൂട്ടിയതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശൂപത്രിൽ എത്തിച്ചു