കരിമണ്ണൂർ: കിളിയറ തണൽ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച പൗരോഹിത്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഫാ. ജെയിംസ് മഠത്തിക്കണ്ടത്തിലിനെ അനമോദിക്കും. വൈകിട്ട് നാലിന് കാഞ്ഞിരത്തിങ്കിൽ മാത്യു വർഗീസിന്റെ വീട്ടിൽ ചേരുന്ന യോഗത്തിൽ ഫാ. ജെയിംസ് മഠത്തിക്കണ്ടം ക്ലാസെടുക്കും. അസോസിയേഷൻ പ്രസിഡന്റ് രാജീവ് തുടപ്പനാൽ, സെക്രട്ടറി മാത്യു കല്ലന്താനം, എന്നിവർ നേതൃത്വം നൽകും.