lift

തൊടുപുഴ: മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ തൊഴിൽപരിശീലന കേന്ദ്രമായ പ്രതീക്ഷാഭവനിൽ കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ലിഫ്‌റ്റ് ഒരുക്കി. 20 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പ്രതീക്ഷാഭവനിൽ നടന്ന ചടങ്ങിൽ ലിഫ്‌റ്റിന്റെ ഉദ്ഘാടനം കൊച്ചി കപ്പൽശാല അസി. ജനറൽ മാനേജർ പി.എൻ. സമ്പത് കുമാർ നിർവഹിച്ചു. സ്‌കൂൾ മാനേജർ സിസ്റ്റർ ക്രിസ്റ്റി അറയ്ക്കത്തോട്ടം, പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോർജ്, സ്‌കൂൾ വികസനസമിതിയംഗം ജോസ്, സി.എസ്.ആർ. ഡെപ്യൂട്ടി മാനേജർ എ.കെ. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.